ആലപ്പുഴ: മത്സ്യഫെഡിലെ അഴിമതിയെകുറിച്ച് സമഗ്രമായി വിജിലൻസ് അന്വേഷിക്കണമെന്ന് മത്സ്യഫെഡ് മുൻചെയർമാൻ വി.ദിനകരൻ ആവശ്യപ്പെട്ടു. അമ്പലപ്പുഴ വ്യാസാസ്റ്റോറിൽ നിന്ന് 2.33 കോടി രൂപയുടെ വലയടക്കമുള്ള സാധനങ്ങൾ മോഷണം നടത്തിയ ആളിന്റെ പേരിൽ വർഷങ്ങളായിട്ടും ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നീണ്ടകരയിൽ മത്സ്യം വിറ്റതിൽ 93.75 ലക്ഷം രൂപ മോഷ്ടിച്ചതിലും നടപടി സ്വീകരിച്ചിട്ടില്ലെന്ന് ദിനകരൻ ആരോപിച്ചു.