
ആലപ്പുഴ : പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. എറണാകുളം ആമ്പല്ലൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ആമ്പല്ലൂർ മാവേലിയിൽ നാസറിനെയാണ് (59) ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ.ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവർ 31ആയി.