അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം പുറക്കാട് ശാഖയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണം ഇന്ന് വൈകിട്ട് 3 ന് പുറക്കാട് ശ്രീ നാരായണ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കും. അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം.ടി. മധു അദ്ധ്യക്ഷനാകും .