ഹരിപ്പാട്: അകംകുടി ശ്രീനാരായണ ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണവും റേഡിയോ ക്ലബ് ഉദ്ഘാടനവും ഇന്ന് വൈകിട്ട് 4ന് നടക്കും. താലൂക്ക് ലൈബ്രറി നേതൃസമിതി കൺവീനർ പി. ഗോപാലൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ആർ.ആനന്ദൻ അദ്ധ്യക്ഷനാകും.