ചേർത്തല: നഗരസഭയുടെ സമ്പൂർണ ശുചിത്വ പരിപാടിയായ 'ചേലൊത്ത ചേർത്തല" പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി നഗരത്തിലെ മുഴുവൻ വീടുകളിലും മരംനടീലും പ്രതിജ്ഞയും ഇന്ന് രാവിലെ 10 ന് നടക്കും. ഒരേ ഒരു ഭൂമി എന്ന പരിസ്ഥിതി ദിനത്തിന്റെ സന്ദേശവും ജൈവ മാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കണമെന്നും അജൈവ മാലിന്യം ഹരിതകർമ്മ സേനയ്ക് കൈമാറണമെന്നുമുള്ള ചേലൊത്ത ചേർത്തല പരിപാടിയുടെ സന്ദേശം ഉൾക്കൊള്ളുന്ന പ്രതിജ്ഞയാണ് വീട്ടുകാർ ചൊല്ലുന്നത്. ഇതിന്റെ ഭാഗമായി എല്ലാ വീട്ടിലേക്കുമുള്ള 'ചേലൊത്ത ചേർത്തല" മരമായ അരളിച്ചെടിയും അച്ചടിച്ച പ്രതിജ്ഞയും നഗരസഭ വിതരണം ചെയ്തു. രാവിലെ 10 ന് വീട്ടുമു​റ്റത്ത് ചെടി നട്ട് അതിനു ചു​റ്റും വീട്ടുകാർ ഒത്തു ചേർന്ന് നിന്നാണ് പ്രതിജ്ഞയെടുക്കുക. 12000 അരളിത്തൈകൾ ഇതിന്റെ ഭാഗമായി നഗരസഭ വിതരണം ചെയ്തു.