മാവേലിക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കരിപ്പുഴ ബഥേൽ, പി.വൈ.പി.എ എന്നിവയുടെ നേതൃത്വത്തിലുള്ള കരുതൽ സ്പർശം-2022 ചെട്ടികുളങ്ങര പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.ശ്രീജിത് ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക ഷേർളി ജേക്കബ് അദ്ദ്യക്ഷത വഹിച്ചു. എ.ഇ.ഒ എൻ.ഭാമിനി പഠനോപകരണ വിതരണം നടത്തി. ചെട്ടികുളങ്ങര പഞ്ചായത്തംഗം സുമ ബാലകൃഷ്ണൻ, ആഞ്ഞിലിപ്ര ഗവ യു.പി.എസ് എസ്.എം.സി ചെയർമാൻ മഞ്ജു സനിൽ, സ്റ്റാഫ് സെക്രട്ടറി എലിസബത്ത് ജോൺ, സീനിയർ അസിസ്റ്റന്റ് മിനി മാത്യു, ഐ.പി.സി ബഥേൽ സെക്രട്ടറി മാത്യു ശാമുവേൽ, ഭാമിനി ദാസ്, ഷേർളി ജേക്കബ്, സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ, ഐ.പി.സി ബഥേൽ പി.വൈ.പി.എ പ്രസിഡന്റ് ബ്ലസൻ ഉമ്മൻ ചെറിയാൻ, സെക്രട്ടറി സാം വി മാത്യു എന്നിവർ സംസാരിച്ചു.