
അരൂർ: ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ചന്തിരൂർ ചള്ളിത്തറ വീട്ടിൽ സി.എ.ലോറൻസ് (58) ആണ് മരിച്ചത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങവേ ദേശീയ പാതയിൽ ചന്തിരൂർ സെന്റ് മേരീസ് പള്ളിക്ക് സമീപം വെള്ളിയാഴ്ച രാത്രി 7നായിരുന്നു അപകടം. ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: മാഗി, മക്കൾ : ലൗസിയ,ലൊസാന, ലോമിയ .