photo

ചേർത്തല: കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലെ അംഗനവാടികളുടെ അടിസ്ഥാന സൗകര്യവികസനത്തിന് ജില്ലാ- ബ്ലോക്കുപഞ്ചായത്തുകളുടെയും വനിതാ ശിശു വികസന വകുപ്പിന്റെയും സഹായത്തോടെ വൈവിദ്ധ്യമാർന്ന പരിപാടികൾക്ക് തുടക്കമായി. നവീകരിച്ച ഒൻപതാം വാർഡിലെ 37-ാം നമ്പർ അംഗനവാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ. നാസർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ,ബിജി അനിൽകുമാർ,വി.ഉത്തമൻ,ജ്യോതി മോൾ,അനില ശശിധരൻ,സി.കെ.ശോഭനൻ ,ടി.ടി.ജഗദീശൻ,സൂര്യമോൾ,എത്സമ്മ , ജോയിഎന്നിവർ സംസാരിച്ചു. വിവിധ വർണ്ണങ്ങളിലുള്ള മനോഹരങ്ങളായ ചിത്രങ്ങളാൽ ആകർഷകമാണ് അംഗനവാടികളുടെ ചുവരുകൾ. ആധുനിക കളിക്കോപ്പുകളും പഠനോപകരണങ്ങളും കുട്ടികളെ ആകർഷിക്കുന്നു.രണ്ടു ലക്ഷം രൂപയാണ് മുടക്കിയത്. ആഴ്ചയിൽ അംഗനവാടി കുട്ടികൾക്കായി നൽകുന്ന തേൻ വിതരണ ഉദ്ഘാടനവും നടന്നു.