
ചേർത്തല: ജോയിന്റ് കൗൺസിൽ നന്മ സാംസ്‌ക്കാരിക വേദി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വയലാർ രാഘവപ്പറമ്പിൽ എന്റെ ഭൂമി എന്റെ ജീവൻ എന്ന സന്ദേശമുയർത്തി പരിസ്ഥിതി സംരക്ഷണ സംഗമം നടത്തി. വയലാറിന്റെ സ്മൃതി മണ്ഡപത്തിന് മുമ്പിൽ വയലാർ ശരത് ചന്ദ്രവർമ്മ ഓർമ്മ മരം നട്ട് സംഗമം ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി.എസ്.സന്തോഷ് കുമാർ സന്ദേശം നൽകി. ജില്ലാ പ്രസിഡന്റ് സി.സുരേഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.അനിൽകുമാർ, കെ.ജി.ഐബു. വി.ഡി.അബു, എം.ആർ.രാജേഷ്, സി. പ്രസാദ്, കെ.ജി മനോജ് ഷേണായി, കിഷോർ കുമാർ, എന്നിവർ നേതൃത്വം നൽകി.