മാവേലിക്കര: ഭിന്നശേഷി വാർഡ് സഭ മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നു. മുൻസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്‌ അധ്യക്ഷയായി. വികസന കാര്യം സ്‌ഥിരം സമിതി അധ്യക്ഷൻ അനി വർഗീസ് സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവ് പ്രയിക്കാര, മരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉമയമ്മ വിജയകുമാർസ കൗൺസിലറുമാരായ കൃഷ്ണകുമാരി, ബിജി അനിൽകുമാർ, ശ്യാമള ദേവി, നൈനാൻ.സി കുറ്റിശ്ശേരി, വിമല കോമളൻ, വിജയമ്മ ഉണ്ണികൃഷ്ണൻ, കവിത ശ്രീജിത്ത്‌, സുജാത ദേവി, ഐ.സി.ഡി.എസ് സൂപ്പർവൈസർ മോനി തുടങ്ങിയവർ പങ്കെടുത്തു.