മാവേലിക്കര: ഹരിപ്പാട് കൃഷ്ണകുമാർ ഫൗണ്ടേഷൻ മാവേലിക്കരയുടെ നേതൃത്വത്തിൽ കൃഷ്ണനാദലയം 2022 സംഘടിപ്പിച്ചു. നാദസ്വര വിദ്വാൻ കലൈമാമണി തിരുവിഴ ജയശങ്കർ ഉദ്ഘാടനം ചെയ്തു. പ്രൊഫ.വൈക്കം വേണുഗോപാൽ അദ്ധ്യക്ഷമായി. ചടങ്ങിൽ ആചാര്യരത്ന പുരസ്കാരം ചലച്ചിത്ര സംഗീത സംവിധായകൻ ബിജിബാലിൽ നിന്നും തിരുവിഴ ജയശങ്കർ, ഓച്ചിറ.വി.ഭാസ്കരൻ എന്നിവർക്ക് ഏറ്റുവാങ്ങി. നാദസ്വര വിദ്വാൻ ഹരിപ്പാട് കൂഷ്ണകുമാറിന്റെ സ്മരണാത്ഥം ഏർപ്പെടുത്തിയ കൃഷ്ണനാദലയ പുരസ്കാരം കലൈമാമണി സംഗീത ചൂഡാമണി ഇഞ്ചിക്കുടി ഇ.എം.സുബ്രഹ്മണ്യം തിരുവിഴ ജയശങ്കറിൽ നിന്നും ഏറ്റുവാങ്ങി. തുറവൂർ നാരയണപ്പണിക്കർ, വെട്ടിക്കവല ശശികുമാർ, മുതുകുളം സുശീലൻ, മരുത്തോർവട്ടം ബാബു, ഓച്ചിറ ശിവദാസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇലഞ്ഞിമേൽ ശുശീൽകുമാർ, ഉദയൻ ചെന്നിത്തല, അമ്പിളി കൃഷ്ണകുമാർ, അഖിൽ കൃഷ്ണ എന്നിവർ സംസാരിച്ചു.