
ആലപ്പുഴ: പരിസ്ഥിതി ദിനത്തിൽ കടക്കപ്പള്ളി ഗവ.എൽ.പി സ്‌കുളിലെ കുട്ടികൾ ഔഷധവൃക്ഷ ചങ്ങല ഒരുക്കി. ഹോർത്തൂസ് മലബാറിക്കസിന്റെ മുഖ്യ ശില്പി ഇട്ടി അച്യുതൻ വൈദ്യയുടെ ജന്മഗ്രഹത്തിൽ നിന്ന് ആരംഭിച്ച ഔഷധ വൃക്ഷ തൈ നടീൽ കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഇട്ടി അച്യുതൻ ഔഷധ കാവിൽ വിവിധ തരം ഔഷധ സസ്യങ്ങൾ നട്ടു. തുടർന്ന് കടക്കരപ്പള്ളി പഞ്ചായത്തിലെവിവിധ സ്ഥലങ്ങളിൽ 201 ഔഷധവൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി സംരക്ഷണ സന്ദേശ പരിപാടികൾ സംഘടിപ്പിച്ചു. പഞ്ചായത്ത് അങ്കണത്തിൽ പ്രസിഡന്റ് ജെയിംസ് ചിങ്കുതറ, കണ്ടംഗലം ക്ഷേത്രാങ്കണത്തിൽ ദേവസ്വം പ്രസിഡന്റ് വി.ഡി. ഗഗാറിൻ, കടക്കരപ്പള്ളി മാർക്കറ്റിൽ . വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.സത്യാനന്ദൻ, ജീവാ സ്‌കൂളിൽ എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസർ ഇമ്മാനുവൽ, കൃഷിഭവനിൽ കൃഷി ഓഫീസർ ജീഷ്മ എന്നിവർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനീഷ് ബാബു, എച്ച്.എം കെ.ശ്രീലത, അദ്ധ്യാപകരായ ജെയിംസ് ആന്റണി, എൻ.എസ്.സതീഷ്, ശരി കല, രാജകുമാരി, മിൻസി മോൾ , ആശാലത, ബീന, നീതു മനോജ്, ചാന്ദിനി, പി.ടി.എ അംഗങ്ങളായ മഹേഷ്, രാജേഷ് എന്നിവർ നേതൃത്വം നൽകി