chorathaveed-thai-nateel

മാന്നാർ: ലോക പരിസ്ഥിതിദിനമായ ഇന്നലെ വൃക്ഷത്തൈകൾ നട്ടും വിതരണംചെയ്തും പരിസ്ഥിതി ദിനാചരണം നടത്തി. ചോരാത്തവീട് പദ്ധതിയിൽ 40-ാമത് വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന കടപ്രഗ്രാമപഞ്ചായത്തിലെ പരുമലതിക്കപ്പുഴ താഴ്ചയിൽ സജികുമാറിന്റെ വീട്ടിൽ പരിസ്ഥിതി ദിനാചരണച്ചടങ്ങ് സംഘടിപ്പിച്ചു. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷഅശോകൻ ഫലവൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ചോരാത്തവീട് പദ്ധതിചെയർമാൻ കെ.എ.കരീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം സോജിത്ത്സോമൻ, ഡൊമിനിക്ജോസഫ്, ബഷീർപാലക്കീഴിൽ , റോയിപുത്തൻപുരയ്ക്കൽ, അശോകൻ കെ.കെ., ശശിതിക്കപ്പുഴ, സജികുമാർ, സന്തോഷ്, വൈജ, വിദ്യാർഥിനികളായ രേവതി,ദിയ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സാംസ്കാരിക-പാരിസ്ഥിതിക സംഘടനയായ മിലൻ21ന്റെ മാന്നാർ തോട്ടുമുഖംറോഡിനോട് ചേർന്നുള്ള കൃഷിയിടത്തിൽ പുതിയതൈകൾ നട്ടുപിടിപ്പിച്ചും 'ജൈവകൃഷിയും മനുഷ്യരും' എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ ക്ലാസ്‌ സംഘടിപ്പിച്ചും പരിസ്ഥിതിദിനംആചരിച്ചു. മാന്നാർ കൃഷിഓഫീസർ പി.സി ഹരികുമാർ ക്ലാസിനു നേതൃത്വംനൽകി. വൈസ്ചെയർമാൻ എം.എ ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി സുരേഷ്ചേക്കോട്ട്, ചെയർമാൻ പി.എ.എ.ലത്തീഫ്, ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റുമാരായ ബാലസുന്ദരപ്പണിക്കർ, കെ.പി.സീനത്ത്, ഗ്രാമപഞ്ചായത്തഗം മധുപുഴയോരം, ഹരികൃഷ്ണൻ എസ്.പിള്ള, ഡോ.ഒ.ജയലക്ഷ്മി ഓങ്കാർ, പി.ആർ.ഒ അബ്ദുൽ അസീസ്, സുലേഖരാധാകൃഷ്ണൻ, എം.പി കല്യാണകൃഷ്ണൻ, ടി.എസ്.ഷഫീക്, മുഹമ്മദ്ബഷീർ, സക്കീർ,ആമീൻ എന്നിവർ സംസാരിച്ചു. പാവുക്കര സെന്റ്.തോമസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പാവുക്കര സെന്റ്.തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിസ്ഥിതിദിനാചരണം വികാരി ഫാ.ജെയിൻ സി.മാത്യുവിന്റെ നേതൃത്വത്തിൽ നടത്തി. മാന്നാർ കരയോഗം യു.പിസ്കൂളിൽ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ശലഭോദ്യാനം,കൃഷിത്തോട്ടം,ഔഷധത്തോട്ടം എന്നിവയ്ക്ക് തുടക്കം കുറിച്ചു. മാന്നാർ എസ്.ഐ എസ്.എച്ച്.ഒ. ജി.സുരേഷ് കുമാർ, കൃഷിഓഫീസർ പി.സി ഹരികുമാർ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ശാലിനിരഘുനാഥ് എന്നിവർ ചേർന്ന് തൈകൾനട്ട് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾപ്രഥമാദ്ധ്യാപിക സന്ധ്യാ കെ.പിള്ള, മാനേജർ സന്ദീപ്നായർ, ഫോറസ്റ്റ്റേഞ്ച് ഓഫീസർ ആരിഫ്, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ, അദ്ധ്യാപിക അനിപ്രഭ, മുഹമ്മദ്ബഷീർ എന്നിവർ സംസാരിച്ചു.

ചെന്നിത്തലതെക്ക് ചാലക്ഷേത്രത്തിൽ ക്ഷേത്രഉപദേശകസമിതിയുടെ ആഭിമുഖ്യത്തിൽേ ലോക പരിസ്ഥിതിദിനത്തിൽ ക്ഷേത്രമേൽശാന്തി ദിലീപ്നമ്പൂതിരി വൃക്ഷത്തൈ നട്ടു. ചെന്നിത്തല ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ ദീപു പടകത്തിൽ, ഉപദേശകസമിതി പ്രസിഡൻ്റ് മധുസൂദനൻപിള്ള, സെക്രട്ടറി കെ.രാജപ്പൻ, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻതൂമ്പിനാത്ത്, കമ്മിറ്റിയംഗങ്ങളായ അനിൽകോയിക്കലേത്ത്, ശ്രീദേവി എന്നിവരും നിരവധിഭക്തജനങ്ങളും ചടങ്ങിൽപങ്കെടുത്തു. ആൾകേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാന്നാർയൂണിറ്റിന്റെ നേതൃത്വത്തിൽ ലോകപരിസ്ഥിതിദിനം ആചരിച്ചു. എ.കെ.പി.എ യൂണിറ്റ് വനിതാഅംഗം ശ്രുതിരാജ് വൃക്ഷത്തൈ നട്ടു. പ്രസിഡന്റ് സാമുവൽ പി.ജെ, സെക്രട്ടറി നിയാസ് സി.ഐ, മേഖലാ കമ്മിറ്റിയംഗം ജിതേഷ് സി.നായർ, കമ്മിറ്റിയംഗങ്ങളായ സാമുഭാസ്കർ, മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.