കുട്ടനാട്: എസ്. എൻ.ഡി.പി യോഗം കുട്ടനാട് യൂണിയനിലെ പൊങ്ങ 21ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ പാലത്തിക്കാട്ട് ശ്രീ ഭദ്രാദേവിക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന പഠനോപകരണ വിതരണം കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ഡി രമേശൻ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്. നിഷാന്ത് സ്വാഗതവും വൈസ് പ്രസിഡന്റ് ബി. രമേശൻ നന്ദിയും പറഞ്ഞു.