
മാന്നാർ : മാന്നാർ കുട്ടംപേരൂർ ശുഭാനന്ദ ഗുരുദേവജന്മഭൂമിയിൽ രുദ്രാക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണം നടത്തി. ആന്തമാൻ ദ്വീപിൽ നിന്നും ഇന്ത്യൻ നേവിയിൽ ജോലി ചെയ്യുന്ന ശുഭാനന്ദ ഗുരുദേവ ഭക്തൻ കുട്ടംപേരൂർ മീനത്തേതിൽ സുമേഷ് ആണ് രുദ്രാക്ഷത്തൈ പരിസ്ഥിതി ദിനമായ ഇന്നലെ പുലർച്ചെ ആശ്രമത്തിൽ എത്തിച്ചത്. ആശ്രമപൂജാരി മണിക്കുട്ടന്റെ നേതൃത്വത്തിൽ ഭരണസമിതി രക്ഷാധികാരി പി.പി.ചന്ദ്രദാസ് ആശ്രമത്തോട് ചേർന്നുള്ള കാവിനു സമീപം രുദ്രാക്ഷത്തൈ നട്ടു. ജനറൽ സെക്രട്ടറി അപ്പുക്കുട്ടൻ, ജോയിന്റ് സെക്രട്ടറി ഓമനക്കുട്ടൻ, ഭരണസമിതി അംഗങ്ങളായ സന്തോഷ്, ശശീന്ദ്രൻ, പ്രസാദ്, മധു, മനു മാന്നാർ, സുമേഷ്, വിനു എന്നിവർ പങ്കെടുത്തു.