ചേർത്തല :എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ വാരണം വയൽവാരം 5016-ാം നമ്പർ ശാഖയിൽ പഠനോപകരണ വിതരണവും വനിതാസംഗമവും കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻ ചാർജ് പി.എസ്.എൻ.ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.ടി.കലാധരൻ അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് സുമാ ഗോപൻ, എക്സിക്യൂട്ടീവ് അംഗം രജനി എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി യു.വി. വിശ്വംഭരൻ സ്വാഗതവും വൈസ് പ്രസിഡന്റ് ടി.ടി.രാജപ്പൻ നന്ദിയും പറഞ്ഞു.യോഗത്തിൽ വനിതാസംഘം ശാഖ കമ്മിറ്റി പുന സംഘടിപ്പിച്ചു. ഭാരവാഹികളായി നിഷാ സന്തോഷ് (പ്രസിഡന്റ്), പ്രിയ ശ്രീധരൻ(സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.