 
കുട്ടനാട്: എസ്.എൻ.ഡി.പി യോഗം 699ാം നമ്പർ പള്ളാത്തുരുത്തി വടക്ക് ശാഖായോഗത്തിൽ നടന്ന നോട്ട് ബുക്ക് വിതരണവും പരിസ്ഥിദിനാചരണത്തിന്റെ ഭാഗമായി നടന്ന വൃക്ഷത്തൈ നടീലും കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു . ശാഖാ പ്രസിഡന്റ് പി.എസ്.ബേബി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സേതുനാഥ്, സെക്രട്ടറി മിനിമോൾ കമ്മിറ്റി അംഗങ്ങളായ സൽപുത്രൻ, ചന്ദ്രലേഖ, സാരഥി, അമ്പിളി ഗണേഷ്, ജലജന സിൻകുമാർ, മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.