
ചേർത്തല: എസ്.എൻ.ഡി.പി യോഗം വാഴുവേലി 489-ാം നമ്പർ ശാഖയിലെ 7-ാം നമ്പർ സ്പാർക്ക് കുടുംബ യൂണീറ്റ് വാർഷികം യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ ഉദ്ഘാടനം ചെയ്തു. ശാഖ ചെയർമാൻ എം.എസ്.നടരാജൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തി.ശാഖ കൺവീനർ മുരുകൻ പെരക്കൻ,വനിതാ സംഘം പ്രസിഡന്റ് ശ്രീജ,യൂത്ത്മൂവ്മെന്റ് സെക്രട്ടറി നന്ദു എന്നിവർ സംസാരിച്ചു. സൂരജ് സ്വാഗതവും ബൈജു നന്ദിയും പറഞ്ഞു.പുതിയ കൺവീനറായി ബൈജു തെക്കേ വെളി കൺവീനറായുള്ള 11 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.