
ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ യൂത്ത് മൂവ്‌മെന്റ് നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തോട് അനു ബന്ധിച്ച് എല്ലാ ശാഖ യൂത്ത് മൂവ്‌മെന്റ് യൂണിറ്റുകളിലും ഫല വൃക്ഷ തൈകൾ നട്ട് സംരക്ഷിക്കുന്ന നല്ല നാളേക്ക് ഒരു തണൽ പദ്ധതിക്ക്
തുടക്കമായി. പദ്ധതിയുടെ യൂണിയൻ തല ഉദ്ഘാടനം ചെങ്ങന്നുർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റിവ് കൺവീനർ അനിൽ.പി. ശ്രീരംഗം നിർവഹിച്ചു. 1206-ാം നമ്പർ കാരിത്തോട്ട ശാഖയിൽ വെച്ച് നടന്ന ചടങ്ങിൽ ശാഖ പ്രസിഡന്റ് എം.സജീവ് അദ്ധ്യക്ഷത വഹിച്ചു.യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി രാഹുൽ രാജ് .പ്രസിഡന്റ് ദേവദാസ് രവീന്ദ്രൻ. യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺസിലർമ്മരായ വിഷ്ണു രാജ് കാരിത്തോട്ട,മഹേഷ്. എം,വനിതാ സംഘം യൂണിയൻ ട്രഷറർ സുഷ്മാ രാജേന്ദ്രൻ,യൂണിയൻ കമ്മിറ്റിയഗം രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
ശാഖ സെക്രട്ടറി കെ. ജി പ്രസന്നൻ സ്വാഗതവും യൂത്ത് മൂവ് മെന്റ് കോട്ട മേഖല ചെയർമാൻ അർജ്ജുൻ ടോണി നന്ദിയും പറഞ്ഞു.