
കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ അമിച്ചകരി 2007-ാം നമ്പർ ശാഖയിൽ നടന്ന ബാലജനയോഗം യൂണിറ്ര് രൂപികരണവും പഠനോപകരണ വിതരണവും അഡ്മിനിസ്ട്രേറ്റിവ് കമ്മറ്രിയംഗം സന്തോഷ്കുമാർ കോയിൽമുക്ക് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി .ബാലജനയോഗം കോഡിനേറ്റർ എം ആർ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ചമ്പക്കുളം പഞ്ചായത്ത് മൂന്നാം വാർഡ് അംഗം ഉഷാ സുഭാഷ്, വനിതാ സംഘം യൂണിയൻ കൗൺസിലർ വത്സല രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് ആർ.സജി , സരിതാ രാജേഷ്, ബിജുലാൽകുമാർ, എം.എച്ച്.ഹരിപ്രസാദ്, അർച്ചന ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി.പി.ഷാജി സ്വാഗതം പറഞ്ഞു.