ആലപ്പുഴ: ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കേന്ദ്ര സർക്കാർ ഗുണഭോക്തൃ സംഗമം ഇന്ന് വൈകിട്ട് 4ന് അരൂർ കുത്തിയതോട് എൻ.എസ്.എസ് ആഡിറ്റോറിയത്തിൽ കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെ സംസ്ഥാന, ദേശീയ നേതാക്കൾ പങ്കെടുക്കും. യോഗത്തിൽ ജില്ലാ അദ്ധ്യക്ഷൻ എം.വി.ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര സർക്കാർ പദ്ധതി ഗുണഭോക്താക്കളായ കർഷകരെ യോഗത്തിൽ കേന്ദ്ര മന്ത്രി ആദരിക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ അറിയിച്ചു.