
അമ്പലപ്പുഴ: വീട്ടിൽ വളർത്തിയിരുന്ന മുട്ടക്കോഴികളെ ചത്ത നിലയിൽ കണ്ടെത്തി.അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കാട്ടുമ്പുറം വെളിയിൽ അനുജ ലാലിച്ചന്റെ വീട്ടിൽ വളർത്തിയിരുന്ന 30 മുട്ടക്കോഴികളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചെ 5 ഓടെയാണ് ഇവയെ കൂടിനുള്ളിൽ കണ്ടെത്തിയത്. ഒന്നര വർഷം മുതൽ 6 മാസം വരെ പ്രായമായ കോഴി കളിൽ 20ലധികം മുട്ടയിടുന്നതായിരുന്നു. മുട്ട ഗ്രാമം പദ്ധതിയിൽ പഞ്ചായത്തിൽ നിന്ന് കിട്ടിയ കോഴികളുൾപ്പടെയുള്ളവയാണ് ചത്തത്. മരപ്പട്ടിയുടെ അക്രമണമാകാം കാരണമെന്ന് വീട്ടുകാർ പറയുന്നത്.