
ആലപ്പുഴ: നവകേരളം കർമപരിപാടി 2ന്റെ ഭാഗമായി പരിസ്ഥിതി ദിന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ദേവികുളങ്ങരയിൽ നിർവ്വഹിച്ചു. ഹരിത കേരളം മിഷന്റെ ഭാഗമായി കണ്ടലുകളുടെ നഴ്‌സറി സ്ഥാപിക്കുന്നതിന്റെയും പച്ചത്തുരുത്തിന്റേയും ഉദ്ഘാടനമാണ് നിർവ്വഹിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ അദ്ധ്യക്ഷത വഹിച്ചു.
നവകേരളം കർമപദ്ധതിയുടെ ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്.രാജേഷ് പദ്ധതി വിശദീകരിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ, അനിൽകുമാർ.എം.ആർ, നീതുഷ രാജ്, എസ്.രേഖ, ഇ.ശ്രീദേവി, ചിത്രലേഖ.കെ, ആർ.രാജേഷ്, ടി.കെ.വിജയൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എസ്.സിന്ധു സ്വഗതവും അസി.സെകട്ടറി എസ്. ശ്രീകുമാർ നന്ദിയും പറഞ്ഞു.