തുറവൂർ: കുറുമ്പിൽപ്പാലം - നാളികാട് ക്ഷേത്രം റോഡ് പൂർണമായി തകർന്നതോടെ നാട്ടുകാർ ദുരിതത്തിൽ . കുണ്ടും കുഴിയുമായ റോഡിലൂടെ കാൽ നടയാത്ര പോലും അസാദ്ധ്യമാണ്. കുത്തിയതോട് പഞ്ചായത്തിലെ പ്രധാന റോഡുകളിൽ ഒന്നാണിത്. വിദ്യാർത്ഥികളടക്കം നൂറുകണക്കിന് പേർ ആശ്രയിക്കുന്നതാണീ റോഡ്. തകർന്ന് തരിപ്പണമായ റോഡിലൂടെ ഓട്ടോകളും വരാറില്ല. നിരവധി വൻകുഴികൾ രൂപപ്പെട്ടതോടെ മഴ പെയ്താൽ റോഡിലാകെ വെളളക്കെട്ടാണ്. എട്ട് വർഷം മുൻപ് ടാർ ചെയ്ത റോഡിൽ യാതൊരുവിധ അറ്റകുറ്റപ്പണികൾ പോലും യഥാസമയം നടത്താതിരുന്നതാണ് റോഡ് പൂർണമായി തകരാൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു . വ്യാപക പരാതി ഉയർന്നിട്ടും റോഡിന്റെ ശോചനീയാവസ്ഥ അധികൃതർ കാണാത്ത മട്ടാണ്. പഞ്ചായത്തിലെ ആറാം വാർഡിലൂടെയാണ് റോഡ് കടന്നുപോകുന്നത്. അടിയന്തിരമായി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.