
മാവേലിക്കര: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഗ്രീൻ ആർമി പ്രഖ്യാപനവുമായി നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ. സുവർണ ജൂബിലി വർഷമെന്ന പ്രത്യേകത കണക്കിലെടുത്ത് 50 ഗ്രീൻ ആർമി യൂണിറ്റുകൾക്കാണ് രൂപം നൽകുന്നതെന്ന് ചേർന്ന പ്രത്യേകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയർമാൻ.കഴിഞ്ഞ ദിവസം എം.എസ്.അരുൺകുമാർ എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിൽ പരസ്ഥിതി ദിനത്തിൽ മാലിന്യപ്രശ്നം ചർച്ച ചെയ്യുവാൻ നഗരസഭ പ്രത്യേക യോഗം കൂടുമെന്ന് പറഞ്ഞിരുന്നു. ഈ യോഗത്തിലാണ് സ്കൂളുകൾ, റസിഡൻസ് അസോസിയേഷൻ, വ്യാപാരി സംഘടനകൾ, കുടുംബശ്രീ, ജാഗ്രത സമിതികൾ, സാംസ്കാരിക സ്ഥാപനക്കൾ എന്നിവയുടെ സഹകരണത്തോടെ ഗ്രീൻ ആർമിക്ക് തുടക്കമിടുന്നത്. യോഗത്തിൽ വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ അനിവർഗീസ്, ശാന്തി അജയൻ, സജീവ് പ്രായിക്കര, എസ്.രാജേഷ്, കൗൺസിലർമാരായ നൈനാൻ സി.കുറ്റിശ്ശേരി, തോമസ് മാത്യ, മനസ് രാജൻ, കൃഷ്ണകുമാരി, പുഷ്പ സുരേഷ്, വിമല കോമളൻ, കവിത, ബിജി അനിൽകുമാർ, ഹെൽത്ത് സൂപ്പർവൈസർ പ്രമോദ്, ജെ.എച്ച്.ഐമാരായ സുനിൽ, സ്മിത, അശ്വതി, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ അഖിൽ പ്രകാശൻ, കോഡിനേറ്റർ അദ്വൈത് പിള്ള, ഹാബിറ്റാറ്റ് പ്രോഗ്രാം ഓഫീസർമാരായ ജി.രേഷ്മ, പി.ജി.സനീഷ്
എന്നിവർ സംസാരിച്ചു.