kunnathoor-devaswam
പറഎഴുന്നള്ളിപ്പിനു കുന്നത്തൂർ ഭഗവതിയെ അനുഗമിച്ച വിദ്യാർത്ഥികൾക്ക് കുന്നത്തൂർദേവസ്വത്തിന്റെ പഠനോപകരണങ്ങൾ പ്രസിഡന്റ് സുനിൽ ശ്രദ്ധേയം വിതരണം ചെയ്യുന്നു

മാന്നാർ: കുട്ടംപേരൂർ കുന്നത്തൂർ ശ്രീദുർഗ്ഗാ ദേവീക്ഷേത്രത്തിലെ അൻപൊലി, അരീപ്പറ, അകത്തെഴുന്നള്ളിപ്പ് മഹോത്സവത്തോടനുബന്ധിച്ച് നടന്ന പറ എഴുന്നള്ളിപ്പിന് ഭഗവതിയോടൊപ്പം അനുഗമിച്ച 38 കുട്ടികൾക്ക് കുന്നത്തൂർദേവസ്വം പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഓരോ കുട്ടിക്കും എട്ട് നോട്ടുബുക്കുകളും രണ്ട് പേനയും മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ കുന്നത്തൂർദേവസ്വം പ്രസിഡന്റ് സുനിൽ ശ്രദ്ധേയം വിതരണം ചെയ്തു. ഭാരവാഹികളായ അനിൽകുമാർ(സെക്രട്ടറി), ശരത്ത് എസ്.തമ്പി(വൈസ് പ്രസിഡന്റ്), ഹരിദാസ് പിള്ള സ്വാതി, മഹേശ്വരൻ(ജോയിന്റ് സെക്രട്ടറി). കമ്മിറ്റിയംഗങ്ങളായ ഗോപു,വിഷ്ണു, രതീഷ്, പ്രദീപ് എന്നിവർ പങ്കെടുത്തു.

കുന്നത്തൂർ ദേവസ്വം കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ നൽകിയതിന് പുറമെ കൊവിഡ്കാലത്ത് വിഷുവിനു 500 പേർക്ക് ഒരു ലിറ്റർ പാലും പായസകിറ്റും വിതരണം ചെയ്തിരുന്നു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിച്ച കുട്ടംപേരൂർ കരയിലെ കുട്ടികൾക്ക് കാഷ് അവാർഡും മെമെന്റോയും നൽകി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ചികിത്സാസഹായമുൾപ്പടെ നൽകി കുന്നത്തൂർ ദേവസ്വം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വരുന്നതായി സുനിൽ ശ്രദ്ധേയം പറഞ്ഞു.