കായംകുളം: നാളികേര വില നാലിലൊന്നായി കുറഞ്ഞിട്ടും താങ്ങ് വിലയ്ക്ക് സംഭരിക്കാൻ നാഫെഡോ കേരഫെഡോ തയ്യാറാകാത്തത് കർഷകരരോടുള്ള വെല്ലുവിളിയാണെന്ന് പ്രവാസി കോൺഗ്രസ് കർഷക സംഘടനയായ പ്രവാസി കോൺഗ്രസ് ഉപജീവന മിഷൻ സംസ്ഥാന കമ്മിറ്റി ആരോപിച്ചു.

പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ദിനേശ് ചന്ദന ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൺവീനർ പൂലന്തറ. ടി. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് ജനറൽ സെകട്ടറി സലിം പള്ളിവിള, പി.ആർ. ജോയി, മുഹമ്മദ് നജാദ്, സലാം സിത്താര, സിദ്ധാർത്ഥൻ ആശാൻ, അയൂബ് ഖാൻ, ലിസി എലിസബത്ത്, അഷറഫ് വടക്കേവിള , രാജു കോട്ടന്തറ. സി.ഐ. ജോർജ് , രാജൻ കരിംകുളം, ജലാൽ മൈനാഗപ്പള്ളി, ശരത് ചന്ദ്രമോഹൻ തുടങ്ങിയവർ സംസാരിച്ചു.