അരൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എഴുപുന്ന കൃഷിഭവനിൽ പച്ചക്കറി വിത്ത്,വൃക്ഷത്തൈ, പച്ചക്കറിത്തൈ എന്നിവയുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോമി ആതാളി, വാർഡ്‌ അംഗം വിനിജാ രാജൻ തുടങ്ങിയവർ പങ്കെടുത്തു