ആലപ്പുഴ : പുന്നപ്ര കൂട്ടുങ്കൽ ശ്രീഭദ്രകാളി നാഗരാജ, നാഗയക്ഷി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും വിശേഷാൽ തളിച്ചുകൊടയും നാളെയും മറ്റന്നാളും നടക്കും. നാളെ രാവിലെ 8ന് ഭാഗവതപാരായണം, ഉച്ചക്ക് 1ന് അന്നദാനം, വൈകിട്ട് 7ന് ആചാര്യവരണം, പ്രസാദശുദ്ധി, ഭഗവതിസേവ, ലളിതാസഹസ്രനാമജപം, ലഘുപുണ്യാഹം, അത്താഴപൂജ.

9ന് രാവിലെ 8ന് നവകം, പഞ്ചഗവ്യം, കലശപൂജ, 9ന് പൊങ്കാല, 9.30ന് കലശാഭിഷേകം, ഉച്ചക്ക് ഒന്നിന് അന്നദാനം, വൈകിട്ട് 6ന് പ്രഭാഷണം, 7ന് തിരിപിടുത്തം, രാത്രി 10ന് മഹാഗുരുതി തർപ്പണം.