 
പത്തിയൂർ: ശ്രീനാരായണ ആദ്ധ്യാത്മിക സമിതിയുടെ നേതൃത്വത്തിൽ നടന്ന പഠനോപകരണ വിതരണോദ്ഘാടനം പത്തിയൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അംഗം ശ്രീലേഖ അനിൽ നിർവഹിച്ചു. സമിതി രക്ഷാധികാരി ആനന്ദൻ ദീപംതെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് കെ. സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് സ്വാഗതവും എക്സിക്യുട്ടീവ് അംഗം വാമദേവൻ നന്ദിയും പറഞ്ഞു.