ambala

അമ്പലപ്പു ഴ: സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പിന്റെ ഭാഗമായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയിൽ കലാപഠന കേന്ദ്രം ആരംഭിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാഗേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം. മാക്കിയിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോ - ഓർഡിനേറ്റർ ഹരിചന്ദന എസ് പദ്ധതി വിശദീകരിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് കെ.ആർ.തങ്കജി അദ്ധ്യക്ഷനായി. പഞ്ചായത്ത് മെമ്പർ എ.നസീർ, സെക്രട്ടറി ശ്യാം എസ്.കാര്യാതി, ഡി.അഖിലാനന്ദൻ, ജി.ദയാപരൻ എന്നിവർ സംസാരിച്ചു.