 
പൂച്ചാക്കൽ : ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞ് യുവാവ് വീണ് മരിച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത് പതിനഞ്ചാം വാർഡ് അശ്വതി ഭവനിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെയും ഗോമതിയമ്മയുടെയും മകൻ വിജയകുമാർ (52) ആണ് മരിച്ചത്. തേവർ വട്ടം ആറ്റുപുറത്ത് കുടുംബക്ഷേത്രത്തിന് സമീപം ഞായറാഴ്ച വൈകിട്ട് 4 മണിക്കാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ പൂച്ചാക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: കല. മക്കൾ: കാവ്യ, വിശാഖ്.