
ആലപ്പുഴ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാക്കാഴം ഗവ.എച്ച്.എസ്.എസിൽ പരിസ്ഥിതി പാട്ട് പാടി വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് വ്യക്ഷത്തൈ നട്ടു. ഒരേ ഒരു ഭൂമി എന്ന ആശയത്തിന്റെ പ്രസക്തി വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനായി വിവിധ ബോധവത്ക്കരണ പരിപാടികളും നടത്തി. പച്ച വസ്ത്രം അണിഞ്ഞെത്തിയ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നൃത്തം, പ്രകൃതി ക്വിസ്, പോസ്റ്റർ രചന, ഉപന്യാസ മത്സരം എന്നിവയും നടത്തി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരീസ് വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ കൈമാറി. പ്രഥമാദ്ധ്യാപിക എം.കെ. ശോഭന, എസ്.എം.സി. ചെയർമാൻ എ.നസീർ, അദ്ധ്യപകരായ ഇ.ഷാജഹാൻ, പി.പ്രതാപൻ, ടി.പി.മനേഷ് കുമാർ, എം.മനോജ്,
എസ്.രഘു, പുന്നപ്ര ജ്യോതികുമാർ എന്നിവർ പങ്കെടുത്തു.