nira

മുഹമ്മ : കായിപ്പുറം സൗഹൃദ വേദി വായനശാലയിൽ ശ്രീവള്ളി ധനരാജിന്റെ "നിറങ്ങൾ " ചിത്ര പ്രദർശനം നടന്നു. ലയൺസ് ക്ലബ്ബ് ഒഫ് ആലപ്പി സൗത്തിന്റെ ലയൺ ഓഫ് ദി റീജിയൺ അവാർഡ് ജേതാവ് ശ്രീജിത്ത് സുകുമാരൻ പുല്ലംപാറ ഉദ്ഘാടനം ചെയ്തു. കായിപ്പുറം അനന്തശയനേശ്വരം ക്ഷേത്രം പ്രസിഡന്റ് സുധീർ രാഘവൻ , സൗഹൃദ വേദി വായനശാല പ്രസിഡന്റ് ടി കുഞ്ഞുമോൻ , സെക്രട്ടറി ആർ വിനോദ്, സുരേഷ് ബാബു കായിപ്പുറം, അനിരുദ്ധൻ മുഹമ്മ , സി പി ഷാജി ആര്യക്കര എന്നിവർ പ്രസംഗിച്ചു.