ചാരുംമൂട് : താമരക്കുളം ചത്തിയറ ഗവ. എൽ.പി.എസിൽ എൽ.പി.എസ്.റ്റി താത്ക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായവർ അസൽ രേഖകളുമായി 10 ന് ഉച്ചയ്ക്ക് 2 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം.

ചെറുമുഖ ഗവ.എൽ.പി.സ്കൂളിൽ താത്കാലിക അദ്ധ്യാപക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം 8 ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ നടക്കും. താത്പര്യമുള്ളവർ അസൽ സർഫിക്കറ്റുകളുമായി ഹാജരാകണം.

കുടശ്ശനാട് ഗവ. എസ്.വി.എച്ച്.എസ്.എസിൽ ദിവസ വേതന അടിസ്ഥാനത്തിൽ എൽ.പി.എസ്.റ്റി, യു.പി.എസ്.റ്റി,

എച്ച്.എസ്.റ്റി (കണക്ക് ) എന്നീ ഒഴിവുകളിലേക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി 8 ന് രാവിലെ 9 -30 ന് എൽ.പി.എസ്.ടി, 11 ന് എച്ച്.എസ്.ടി, 2 ന് യു.പി.എസ്.ടി എന്നിങ്ങനെ അഭിമുഖങ്ങൾക്ക് ഹാജരാകണം.