 
ഹരിപ്പാട് : യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം ജവഹർ ബാൽമഞ്ച് ജില്ലാ ചീഫ് കോ ഓർഡിനേറ്റർ സുജിത്ത് എസ് ചേപ്പാട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം പ്രസിഡന്റ് വിഷ്ണു ആർ.ഹരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. എം.പി.പ്രവീൺ, കെ.എസ്. ഹരികൃഷ്ണൻ, പ്രൊഫ.ഗിരീഷ് കുമാർ, ജേക്കബ് തറയിൽ, അഭിലാഷ് ഭാസി, യു.ഷാരോൺ, അനന്തനാരായണൻ, എവിൻ ജോൺ, സുജിത്ത് കരുവാറ്റ, എം.പി.രതീഷ് കുമാർ, ശ്രീരാജ് മുളക്കൽ, അരുൺ വി, ഹരികൃഷ്ണൻ മങ്ങാട്ട്, ഷാനിൽ സാജൻ, അരവിന്ദ് കാർത്തികപ്പള്ളി, കൃഷ്ണകുമാർ, ജോയൽ തുടങ്ങിയവർ സംസാരിച്ചു.