media-centre
മാന്നാർ മീഡിയാസെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതിദിനാചരണം സംസ്ഥാന ഔഷധസസ്യ ബോർഡംഗം ഡോ.പ്രിയാ ദേവദത്ത് ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മാന്നാർ മീഡിയാസെന്ററിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. ഔഷധസസ്യ ബോർഡംഗം ഡോ.പ്രിയാ ദേവദത്ത് ഉദ്ഘാടനം ചെയ്തു. മാന്നാർ മീഡിയാ സെന്റർ പ്രസിഡന്റ് സതീശ് ശാന്തിനിവാസ് അദ്ധ്യക്ഷത വഹിച്ചു. മീഡിയസെന്റർ അംഗങ്ങളായ അൻഷാദ് മാന്നാർ, സാജു ഭാസ്കർ, ഡൊമിനിക് ജോസഫ്, ഫൈസി മാന്നാർ, രാജീവ് പരമേശ്വരൻ, ബഷീർ പാലക്കീഴിൽ എന്നിവർ സംസാരിച്ചു. ഔഷധ സസ്യങ്ങൾ, ഫലവൃക്ഷ തൈകൾ എന്നിവയുടെ വിതരണവും ഡോ.പ്രിയാ ദേവദത്ത് നിർവഹിച്ചു.