ഹരിപ്പാട് : മഹാകവി കുമാരനാശാൻ സ്മാരക ജലോത്സവം സെപ്തംബർ 14 ന് വൈകിട്ട് 3 ന് പല്ലനയാറ്റിൽ നടക്കും. ചുണ്ടൻ വള്ളങ്ങളും തെക്കൻ വള്ളങ്ങളും ഉൾപ്പടെ മുപ്പതിൽപ്പരം കളിവള്ളങ്ങൾ പങ്കെടുക്കും. ഒ. എം. ഷരീഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ സെക്രട്ടറി ജി. ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു. വി. മദനൻ, പ്രതാപചന്ദ്രൻ, ഉദയൻ എസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി യു. ദിലീപ്( പ്രസിഡന്റ് ), സുജിത്ത്. സി കുമാരപുരം, അഖിൽ രാജ്. വി ( വൈസ് പ്രസിഡന്റ്മാർ ) ഉദയനൻ. എസ് (സെക്രട്ടറി ) രതീഷ് രമേശൻ, വൈശാഖ്. വി ( ജോ.സെക്രട്ടറിമാർ ) എ. കെ. ബൈജു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.