ഹരിപ്പാട്: ചരിത്ര പ്രസിദ്ധമായ പായിപ്പാട് ജലോത്സവം സെപ്റ്റംബർ 8, 9, 10 തീയതികളിൽ നടത്താൻ ജലോത്സവ സമിതി തീരുമാനിച്ചു. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ വിഗ്രഹലബ്ധി പ്രതിഷ്ഠാ സ്മാരകമായി നടത്തി വരുന്ന പായിപ്പാട് ജലോത്സവം കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടുവർഷമായി മുടങ്ങിയിരുന്നു. ആചാരപ്രകാരമുള്ള ക്ഷേത്രദർശനം മാത്രമേ നടത്തുവാൻ കഴിഞ്ഞിരുന്നുള്ളൂ. കൊവിഡിന്റെ നിയന്ത്രണങ്ങൾ മാറിയതിനെ തുടർന്ന് ഇത്തവണ പൂർവാധികം ഭംഗിയായി ജലോത്സവം നടത്തുവാൻ പായിപ്പാട് ആശ്വാസകേന്ദ്രത്തിൽ കൂടിയ ജലോത്സവസമിതി വാർഷിക പൊതുയോഗം തീരുമാനിക്കുകയായിരുന്നു. സി. ശ്രീകുമാർ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. ചെറുതന ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എബി മാത്യു, വീയപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഷീജ സുരേന്ദ്രൻ, കെ. കാർത്തികേയൻ, ബെന്നി മാത്യൂസ്, സി. പ്രസാദ്, ബി. രവീന്ദ്രൻ, ടി. മുരളി തുടങ്ങിയവർ സംസാരിച്ചു. വള്ളംകളി നടത്തിപ്പിനായി ചെങ്ങന്നൂർ ആർ.ഡി.ഒ( ചെയർമാൻ )സി. ശ്രീകുമാർ ഉണ്ണിത്താൻ, കെ. കാർത്തികേയൻ ( വൈസ് ചെയർമാൻമാർ ), ബെന്നി മാത്യൂസ് ( സെക്രട്ടറി ), ടി. മുരളി ( ജോ. സെക്രട്ടറി ), ബി. രവീന്ദ്രൻ ( ട്രഷറർ ),പ്രണവം ശ്രീകുമാർ, എ. സന്തോഷ്‌കുമാർ ( കോ ഓർഡിനേറ്റർമാർ ) എന്നിവരെ ഭാരവാഹികളായും സബ്കമ്മിറ്റി കൺവീനർമാരായി ആർ. സുരേഷ്കുമാർ ( റെയ്സ് ), സി. കെ. ജയചന്ദ്രൻ ( പബ്ലിസിറ്റി ), വി. വിജീഷ് കുമാർ ( സുവനീർ ) സുരേന്ദ്രൻ മാടവന ( ട്രോഫി ), സി. രഘുവരൻ ( വോളന്റിയർ ) സി. കെ. ജയചന്ദ്രൻ (കൺവീനർ പബ്ലിസിറ്റി കമ്മിറ്റി ) എന്നിവരെ തിരഞ്ഞെടുത്തു.