 
ചാരുംമൂട് : താമരക്കുളം ചത്തിയറ വിത്തൂർ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ കലശ മഹോത്സവം നടന്നു.
ആറ് ദിവസങ്ങളിലായ നടന്ന ചടങ്ങുകൾ ഇന്നലെ സമാപിച്ചു. ക്ഷേത്ര തന്ത്രി പുത്തില്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ പു:നപ്രതിഷ്ഠ, കലശാഭിഷേകങ്ങൾ, സർപ്പ പ്രതിഷ്ഠ, ഉച്ചപൂജ, നൂറുംപാലും , ദീപാരാധന, സർപ്പബലി, അത്താഴ പൂജ എന്നീ ചടങ്ങുകൾ നടന്നു.
ക്ഷേത്ര മേൽശാന്തി പ്രജിത് നമ്പൂതിരി, ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് എൻ.ശിവൻപിള്ള , സെക്രട്ടറി ആർ .രാധാകൃഷ്ണ പിള്ള ,
ട്രഷറർ ജി.സുരേന്ദ്രൻ പിള്ള ഭാരവാഹികളായ റ്റി.പി.രവീന്ദ്രൻ നായർ, ബിജുകുമാർ, കെ.ബി. ചെല്ലപ്പൻ പിള്ള എന്നിവർ നേതൃത്വം നൽകി.