മാവേലിക്കര: ജില്ല അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതി, മാവേലിക്കര ഗവ.ബോയ്സ് എച്ച്.എസ്.എസ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി വാരാചരണം നഗരസഭ അദ്ധ്യക്ഷൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എ.ഐ.പി.എസ്.ഒ സംസ്ഥാന പ്രസിഡന്റ് ഡോ.പി.കെ. ജനാർദ്ദനകുറുപ്പ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി. മാവേലിക്കര നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.രാജേഷ് വൃക്ഷതൈ വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പ്രദീപ്, എ.ആർ.സ്മാരക സമിതി സെക്രട്ടറി പ്രൊഫ.വി.ഐ.ജോൺസൺ, ചെങ്ങന്നൂർ എസ്.എൻ കോളേജ് ജൂനിയർ സൂപ്രണ്ട് എസ്.ബൈജു, എ.ഐ.പി.എസ്.ഒ ജില്ല കമ്മിറ്റി അംഗങ്ങളായ ഹരിദാസ് പല്ലാരിമംഗലം, ആർ.സുരേഷ് ബാബു, വനിതാ കലാസാഹിതി പ്രവർത്തക ചന്ദ്രിക കുറുപ്, ഗവ.ബോയ്സ് എച്ച്.എസ്.എസ് വൈസ് പ്രിൻസിപ്പൽ എൻ.ചന്ദ്രിക, സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം കോഓർഡിനേറ്റർ ബിന്ദു ജയേഷ് എന്നിവർ സംസാരിച്ചു.