മാന്നാർ: നരേന്ദ്രമോദി സർക്കാറിൻ്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് മാന്നാർ മണ്ഡലത്തിൽ സമ്പർക്ക യഞ്ജത്തിന് തുടക്കമായി. കേന്ദ്രസർക്കാരിന്റെ ജനക്ഷേമപദ്ധതികളും നേട്ടങ്ങളും അടങ്ങിയ ലഘുലേഖ നൽകി ബി.ജെ.പി ദക്ഷിണമേഖലാ പ്രസിഡന്റ് കെ.സോമൻ സമ്പർക്കയജ്‌ഞം ഉദ്ഘാടനം ചെയ്തു. മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ, കർഷകമോർച്ച മണ്ഡലം ജനറൽസെക്രട്ടറി ശ്രീക്കുട്ടൻ, മണ്ഡലം വൈസ്പ് രസിഡന്റ് കലാധരൻ കൈലാസം, മണ്ഡലംസെക്രട്ടറി ശിവകുമാർ, ജില്ലാകമ്മിറ്റിയംഗം മാന്നാർ സുരേഷ്, ന്യൂനപക്ഷമോർച്ച മണ്ഡലംപ്രസിഡന്റ് നൈനാൻ എന്നിവർ പങ്കെടുത്തു.