
ചാരുംമൂട് : എരുമക്കുഴി കവിതാ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. പരിസ്ഥിതി റാലി, പരിസ്ഥിതി ക്വിസ്, പരിസ്ഥിതി ഗാനം എന്നിവയും വൃക്ഷത്തൈ വിതരണവും നടത്തി. അനീഷ് കെ.തമ്പാന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം മാവേലിക്കര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രവി സിത്താര ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ആശ , ആർ.സന്തോഷ്, കെ.ഓമനക്കുട്ടൻ, എസ്.ആവണി, ഡോ.കെ.ആർ.ഗോപാലകൃഷ്ണൻ, എസ്.അരുൺ, കെ.കൃഷ്ണൻകുട്ടി, രേഷ്മ എസ് തുടങ്ങിയവർ സംസാരിച്ചു.