 
മാന്നാർ: ഇരമത്തൂർ 1926-ാം നമ്പർ ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി ശാഖായോഗത്തിലെ യൂത്ത്മൂവ്മെന്റ്, കുമാരി-കുമാരസംഘം പ്രവർത്തനോദ്ഘാടനം നടന്നു. വനിതാസംഘം യൂണിയൻ കൺവീനർ പുഷ്പാ ശശികുമാർ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ദയകുമാർ ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രേഷ്മാരാജൻ സ്വാഗതം പറഞ്ഞു. കമ്മിറ്റിയംഗങ്ങളായ വിപിൻ വാസുദേവ്, ഷിബു, വനിതാസംഘം ഭാരവാഹികളായ സിന്ധു, ശ്രീദേവി ഉത്തമൻ, ബിജി സന്തോഷ്, വിജയമ്മ കുഞ്ഞുമോൻ, യൂത്ത്മൂവ്മെന്റ് കുമാരി-കുമാരസംഘം ഭാരവാഹികളായ സുധിൻ സുരേഷ്, ആദർശ് ഷിജു, അർജുൻ സന്തോഷ്, വിഷ്ണു ജയൻ, ആദിദേവ് നാരായണൻ, നന്ദന ഷിബു, അരുന്ധതി ശ്രീനിദാസ്, ആരോമൽ എന്നിവർ സംസാരിച്ചു. യൂത്ത്മൂവ്മെന്റ് സെക്രട്ടറി അദ്വൈത്.ഡി നന്ദി പറഞ്ഞു. തുടർന്ന് ശാഖാഭവന സന്ദർശനം നടത്തിയ യൂത്ത് മൂവ്മെന്റ്, കുമാരി, കുമാരസംഘം ഭാരവാഹികൾ രവിപാഠശാലയിലേക്കും 26-ാം തീയതി നടത്തുന്ന ശ്രീനാരായണ ധർമ്മവിജ്ഞാന സദസിലേക്കും കുടുംബാംഗങ്ങളെ ക്ഷണിച്ചു.