തുറവൂർ : വളമംഗലം തെക്ക് വടേക്കുറ്റ് ഭഗവതി (മാളികപ്പുറത്തമ്മ ) ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠയും സഹസ്രകലശവും 30 ന് നടക്കും. ക്ഷേത്രാങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ യാഗശാലയിൽ 21 ന് ആചാര്യവരണത്തോടു കൂടി വൈദിക ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രം തന്ത്രി തുറവൂർ പൊന്നപ്പൻ തന്ത്രി, കായംകുളം വിഷ്ണുശർമ്മ തന്ത്രി എന്നിവർ മുഖ്യ കാർമ്മികരാകും. പുന:പ്രതിഷ്ഠാ സംഘാടക സമിതി ഭാരവാഹികളായ കെ.വി.സുരേഷ് ബാബു, സി.ജി.സന്തോഷ് കുമാർ ,എം.സി. സാബു , സബിത പ്രതീഷ്, ലൈജ പ്രസീദൻ തുടങ്ങിയവർ നേതൃത്വം നൽകും.