അരൂർ: റോഡിലൂടെ നടന്നു പോകുകയായിരുന്ന വീട്ടമ്മയുടെ 2 പവന്റെ സ്വർണ മാല സ്കൂട്ടറിലെത്തിയ യുവാവ് പൊട്ടിച്ചെടുത്തു കടന്നു. അരൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് പുലരിയോട് വീട്ടിൽ സത്യഭാമയുടെ മാലയാണ് കവർന്നത്. ദേശീയ പാതയ്ക്ക് സമീപമുള്ള അരൂർ മയൂരം റോഡിൽ കഴിഞ്ഞ ദിവസം വൈകിട്ട് 3നായിരുന്നു സംഭവം. ഹെൽമറ്റ് ധരിച്ച യുവാവായ മോഷ്ടാവിന്റെ ചിത്രം സി.സി ടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. അരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.