phoot

ചേർത്തല: മരം വെട്ടുന്നതിനിടെ മരത്തടി തലയിലിടിച്ച് തൊഴിലാളി മരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡ് കുളത്തേക്കാട്ട് വീട്ടിൽ പ്രേംകുമാർ (56) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് നാലോടെ തണ്ണീർമുക്കം സ്‌കൂൾ കവലക്ക് സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടിൽ മരംമുറിക്കുമ്പോഴായിരുന്നു അപകടം. പരിക്കേ​റ്റ പ്രേംകുമാറിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സുലഭ. മക്കൾ: സച്ചു,സൗമ്യ,ഹരികൃഷ്ണൻ.മരുമകൻ: ഷമിത്ത്. മൃതദേഹം ഇന്ന് പോസ്​റ്റുമോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്‌കരിക്കും