photo

ചേർത്തല:ദേശീയപാതയിൽ പുതിയകാവിൽ നിയന്ത്റണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു. കളവംകോടം കുളക്കാട്ടുച്ചിറയിൽ അജിയുടെ മകൻ അനന്തു (27) ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് 5നായിരുന്നു അപകടം.അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ്. മാതാവ്:വിജി.സഹോദരി:വന്ദന.