കായംകുളം: കണ്ടല്ലൂർ - ദേവികുളങ്ങര ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂട്ടുംവാതുക്കൽ കടവ് പാലം ഇരുട്ടിൽ. പാലത്തിൽ കൂടി രാത്രികാലങ്ങളിൽ ഭയന്നു മാത്രമേ യാത്ര ചെയ്യാൻ പറ്റുകയുള്ളു. സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായ പാലത്തിൽ വെളിച്ചം ലഭിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് കണ്ടല്ലൂർ സൗത്ത് മണ്ഡലം പ്രസിഡന്റ് ബി.ചന്ദ്രസേനൻ ആവശ്യപ്പെട്ടു.