
ആലപ്പുഴ: എസ്.എഫ്.ഐ ആലപ്പുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'നമുക്കൊരുക്കാം,
അവർ പഠിക്കട്ടെ ' എന്ന മുദ്രാവാക്യമുയർത്തി ഏരിയയിലെ അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ സൗമ്യ രാജ് ഉദ്ഘാടനം നിർവ്വഹിച്ചു. ഏരിയാ സെക്രട്ടറി അമൽ നൗഷാദ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സൗരവ് സുരേഷ് ഏരിയ വൈസ് പ്രസിഡന്റ് അർജുൻ മധു, ഷിൻജിത ഏരിയ ജോയിന്റ് സെക്രട്ടറി ആദിൽ നൗഷാദ് എന്നിവർ കാമ്പയിനിൽ പങ്കെടുത്തു.